കൊയിലാണ്ടി: പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി കൊയിലാണ്ടി ചേരിയ കുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഷ്ണു (25) അറസ്റ്റിൽ.
കൊയിലാണ്ടി പോലീസ് ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം ജിഷ്ണുവിനെതിരെ പോക്സോ വകുപ്പ് പ്രകാരവും ബലാത്സംഗത്തിനും കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. കേസെടുത്തതോടെ ദുബൈയിലെക്ക് ഒളിവിൽ പോയ പ്രതി ഇക്കഴിഞ്ഞ എട്ടാം തിയ്യതി ചെന്നെയിൽ വിമാനമിറങ്ങിയ സമയം എൽ ഒ സി ഉള്ളതിനാൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് വെച്ചു. തുടർന്ന് കൊയിലാണ്ടി പോലീസിനെ അറിയിക്കുകയായിരുന്നു.

സബ് ഇൻസ്പെക്ടർ സുബൈർ, സി പി ഒമാരായ ദിലീപ്, രാജേഷ് എന്നിവർ ചെന്നെയിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
Discussion about this post