തൃശൂർ∙ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിനെയും സുഹൃത്തിനെയും കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന സ്വദേശിയായ യുവതിയാണു പീഡനത്തിനിരയായത്. ഇവരെ കെട്ടിയിട്ടു പീഡിപ്പിക്കുന്നതിനിരയായത്. ഇവരെ കെട്ടിയിട്ടു പീഡിപ്പിക്കുന്നതിന്റെ ദൃശ്യം ഭർത്താവ് ഫോണിൽ പകർത്തിയശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.

ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലാണ്. സംശയരോഗമാണു കൃത്യത്തിനു കാരണമെന്നും സൂചനയുണ്ട്. ബലാത്സംഗക്കുറ്റം, ഐടി ആക്ട് എന്നിവ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഒരു വർഷത്തോളമായി പീഡനം തുടരുകയായിരുന്നുവെന്നു യുവതി പൊലീസിനോടു പറഞ്ഞു. രഹസ്യഭാഗങ്ങളിൽ ബീയര്‍ കുപ്പി ഉപയോഗിച്ച് ആക്രമിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.






































Discussion about this post