തിക്കോടി: സർഗാത്മകതയുള്ള എഴുത്തുകാരനേ, ആസ്വാദകനെ വായിക്കുന്നതിന് പ്രേരിപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ പറഞ്ഞു. പള്ളിക്കര കരുണാകരൻ്റെ തിരഞ്ഞെടുത്ത കഥകൾ റങ്കൂൺ ചുരുട്ട് എന്ന കഥാസമാഹാരം പയ്യോളി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു യു കെ.

തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പുസ്തകം ഏറ്റുവാങ്ങി. സ്വാഗത സംഘം ചെയർമാൻ സുജേന്ദ്ര ഘോഷ് അധ്യക്ഷത വഹിച്ചു. രാജൻ തിരുവോത്ത് മുഖ്യ പ്രഭാഷണം നടത്തി. ടി നാരായണൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി.

പി ടി സജീവൻ മാസ്റ്റർ ആദ്യ വിൽപ്പന നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, പഞ്ചായത്ത് അംഗം ബിനു കാരോളി, സ്വാഗത സംഘം കൺവീനർ പി ടി ബാബു, മേലടി മുഹമ്മദ്, ചന്ദ്രൻ മാസ്റ്റർ പള്ളിക്കര, വി പി നാസർ, പള്ളിക്കര കരുണാകരൻ, രാജേഷ് കളരി പ്രസംഗിച്ചു.



































Discussion about this post