ജീവിത മൂല്യങ്ങളും ഉന്നത സ്വഭാവ രീതികളും അന്യം നില്‍ക്കുന്ന ആധുനിക യുഗത്തിൽ ഏറെ ശ്രദ്ധേയ വിഷയമാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ സ്വഭാവ രീതികൾ. പ്രവാചക ലബ്ധിക്ക് മുമ്പ് തന്നെ മഹനീയമായ ജീവിത മാതൃകക്ക് ഉടമയായിരുന്നു നബി (സ).
വിശുദ്ധ ഖുര്‍ആന്‍ അവതീർണ്ണമായ റമളാനിൽ ആ ഗ്രന്ഥം വിഭാവനം ചെയ്യുന്ന സ്വഭാവ ശാസ്ത്രം പഠിക്കാന്‍ തിരുനബി (സ) യുടെ പെരുമാറ്റ രീതി തന്നെയാണ് നാം പരിശോധിക്കേണ്ടത്.
സല്‍ സ്വഭാവം എന്താണ് എന്ന ചോദ്യത്തിന് പ്രവാചകൻ(സ) യുടെ മറുപടി ഒരു ഖുര്‍ആന്‍ വചനമായിരുന്നു.
“നീ വിട്ടു വീഴ്ച പതിവാക്കുക, നന്മ ഉപദേശിക്കുക, അറിവില്ലാത്തവരെ വിട്ട് (വിവരക്കേട് കൊണ്ട് തട്ടിക്കയറുമ്പോള്‍) തിരിഞ്ഞു കളയുക”.
മറ്റൊരിക്കൽ ഇതേ ചോദ്യമുന്നയിച്ച മറ്റൊരാളോടു നബി(സ) പറഞ്ഞു.
“നിന്നോട് ബന്ധം മുറിച്ചവനോടും നീ ബന്ധം സ്ഥാപിക്കുക, നിനക്ക് അവകാശങ്ങള്‍ തടഞ്ഞവനും നീ കൊടുക്കുക, നിന്നോട് അതിക്രമം കാണിച്ചവനോടും നീ ക്ഷമിക്കുക. ഇതാണ് സല്‍സ്വഭാവം”.
ഇത്തരത്തില്‍ ഉന്നതമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ). ഈ ഉന്നതമായ മാതൃകകള്‍ പിന്‍പറ്റി ഉന്നത സ്വഭാവശുദ്ധിയുള്ളവരായി വളരാന്‍ നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ.
Discussion about this post