റമളാൻ ഭക്തിയുടെ മാസമാണ് ആരാധനകളിലോ, ആചാരാനുഷ്ഠാനങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല ഭക്തി. സ്വന്തം ജീവിതത്തിൻ്റേയും സമൂഹത്തിൻ്റെ വിശാലമായ നന്മയെയും, ലോകത്തിൻ്റെ സമഗ്രമായ പുരോഗതിയേയും ലക്ഷ്യം വെച്ചുള്ളതാകണം.
ഇസ്ലാമിലെ ഓരോ ആരാധനയും മനസ്സിനെയും, ശരീരത്തെയും ശുദ്ധീകരിക്കാൻ പര്യപ്തമാണ്.
അഞ്ചു നേരത്തെ നിസ്കാരം സർവ്വ മ്ലേച്ഛതകളേയും തടഞ്ഞു നിർത്തുന്നതും വ്രതം സകല തിന്മകളിൽ നിന്നുള്ള പരിചയുമാണ്. ദാനധർമ്മവും, ഇസ്ലാമിലെ നിർബന്ധ ദാനമായ സകാതും സാമ്പത്തിക വിശുദ്ധിയുടെ ഭാഗമാണ്.
പ്രവാചകൻ മുഹമ്മദ് നബി (സ) തന്നെ ദാനധർമ്മങ്ങളിൽ ഉത്തമ മാതൃക കാണിച്ചിരുന്നു.
‘റമളാന്‍ മാസത്തില്‍ നബി (സ) യുടെ ഉദാരത ഉന്നതിയിലെത്തിയിരുന്നു. പ്രവാചകന്റെ ധർമ്മം അടിച്ചു വീശുന്ന കാറ്റു പോലെയായിരുന്നു.’ (ബുഖാരി).
“നിങ്ങൾ ഒരു കാരക്കച്ചീന്ത് ധർമ്മം ചെയ്തു കൊണ്ടെങ്കിലും നരകത്തെ കാക്കുക” എന്ന പ്രവാചക വചനവും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.
Discussion about this post