പുണ്യങ്ങളുടെ സമൃദ്ധിക്കാലമാണ് വിശുദ്ധ റമളാന്‍. . മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന്‍ നിശ്ചയിച്ച് നല്‍കിയതാണീ അസുലഭാവസരം. വര്‍ഷത്തിന്റെ പന്ത്രണ്ടിലൊരു ഭാഗമാണെങ്കിലും ഒരു മാസം കൊണ്ട് സാധിക്കുന്നതിലുപരി നന്മയും ആത്മീയ പ്രഭാവവും റമളാന്‍ പകര്‍ന്നു നല്‍കുന്നു.
അതിനാല്‍ തന്നെ എണ്ണിത്തിട്ടപ്പെടുന്നതിനപ്പുറത്താണ് റമളാന്റെ സമയപ്രാധാന്യം. എണ്ണത്തെ വെല്ലുന്ന വണ്ണം നേടിയാണ് റമളാനില്‍ മനുഷ്യന്‍ കര്‍മങ്ങള്‍കൊണ്ട് ഉജ്ജ്വലമാക്കുന്നത്.
അല്ലാഹുവിനോട് ആരാധനകള്‍ കൊണ്ട് അടുക്കുക എന്ന നിലക്ക് രാത്രിക്ക് പകലിനെക്കാള്‍ പൊതുവെ മാഹാത്മ്യമുണ്ട്. എന്നാല്‍ അത് റമളാനിലാവുള്‍ കൂടുതല്‍ ഔന്നത്യം നേടുന്നു.
റമളാനില്‍ മാത്രമുള്ള സുന്നത്ത് നിസ്കാരമായ തറാവീഹ് ഖിയാമു റമളാന്‍ (റമളാനിലെ നിസ്കാരം) ആണ്. സിദ്ദീഖീങ്ങളോടും ശുഹദാക്കളോടുമൊപ്പമെത്താന്‍ റമളാനിലെ രാത്രി നിസ്കാരം കാരണമാകുന്നു.
നബി(സ്വ)യോടൊരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ സത്യം വിശ്വസിക്കുകയും അഞ്ചുനേരം നിസ്കരിക്കുകയും സകാത്ത് നല്‍കുകയും റമളാനില്‍ നോമ്പനുഷ്ഠിക്കുകയും റമളാനിലെ നിസ്കാരം നിര്‍വഹിക്കുകയും ചെയ്താല്‍ ഞാന്‍ ആരില്‍പെട്ടവനാണാവുക?
നബി(സ്വ) പറഞ്ഞു: “സിദ്ദീഖീങ്ങളിലും ശുഹദാക്കളിലും”
Discussion about this post