ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ റമളാനിന് റമളാൻ എന്ന് നാമകരണം ചെയ്യാനുള്ള കാരണം പ്രമുഖ ഖുർആ വ്യാഖ്യാതാവായ ഇമാം റാസി(റ) പറയുന്നു:
റംളാഅ് എന്ന അറബി പദത്തിൽ നിന്നാണ് റമളാന്‍ എന്ന പദം ഉത്ഭവിച്ചത്. റംളാഅ് എന്നാല്‍ ശരത്കാലത്തിനു മുമ്പ് വര്‍ഷിക്കുന്ന മഴ എന്നാണര്‍ത്ഥം.
ഈ മഴ ഭൂമിയെ കഴുകി വൃത്തിയാക്കുന്നതുപോലെ റമളാന്‍ മനുഷ്യ ശരീരവും മനസ്സും പാപങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ അവസരമൊരുക്കുന്നു.
ഒരിക്കൽ പ്രവാചക പത്നി ആഇശാ(റ) നബി(സ)യോടു ചോദിച്ചു,ഈ മാസത്തെ റമളാന്‍ എന്നു വിളിക്കാന്‍ എന്താണു കാരണം?
റമളാനില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്കു ദോശങ്ങള്‍ പൊറുത്തു കൊടുക്കുകയും കരിച്ചു കളയുകയും ചെയ്യുന്നു എന്ന് നബി(സ) മറുപടി പറഞ്ഞു.
നോമ്പ് മറ്റു ആരാധനാ കർമ്മങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു രഹസ്യ ആരാധനയാണ്.
നിസ്കാരം, ഹജ്ജ്, സകാത് തുടങ്ങിയ ആരാധന കർമ്മങ്ങൾ പരസ്യമായതാണ്.നോമ്പ് സ്രഷ്ടാവും നോമ്പുകാരനും മാത്രം അറിയുന്ന കർമ്മമാണ്.
അല്ലാഹു പറയുന്നു: നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്.
പ്രവാചകൻ പറഞ്ഞു:നോമ്പുകാര്‍ പരലോകത്ത് റയ്യാന്‍ എന്ന കവാടത്തിലൂടെയാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക.
Discussion about this post