വിശ്വാസികൾ വിശുദ്ധ റമളാനിൻ്റെ അവസാന ദിനങ്ങളിലേക്ക് പ്രവേശിക്കുകയാണ്. മറ്റു ദിവസങ്ങളിലെ ആരാധകളേക്കാൾ ഏറെ പ്രതിഫലാർഹമാണ് അവസാന ദിവസങ്ങളിലെ ആരാധനകൾക്ക്. അവസാന പത്തെത്തുമ്പോള്‍ നബി(സ) മറ്റു കാലങ്ങളെ അപേക്ഷിച്ച് ഇബാദത്തുകളില്‍ കൂടുതൽ സജീവമായിരുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
പ്രവാചക ഭാര്യ ആഇശ(റ) നബി(സ)യുടെ ആരാധനയെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്. \
“അവസാന പത്ത് ദിവസങ്ങളില്‍ നബി(സ) അരയുടുപ്പ് മുറുക്കിയുടുക്കുകയും
രാത്രികളെ സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യും.”
നബി(സ)
മൂന്ന് കാര്യങ്ങള്‍ അവസാനത്തെ പത്തില്‍ കൂടുതലായി ചെയ്തിരുന്നു. സ്വയം ഇബാദത്ത് ചെയ്യുന്നതിനും കുടുംബത്തെ നല്ല കാര്യങ്ങള്‍ ചെയ്യിക്കുന്നതിനുമായിരുന്നു ഇത്. “മുണ്ട് മുറുക്കി ഉടുക്കുക” എന്ന പ്രയോഗം മലയാളത്തിലുമുണ്ട്. നന്നായി തയ്യാറെടുക്കുക എന്നതാണ് അര്‍ഥം. എന്നാല്‍, അതിലുപരിയായി അതിന് ആശയ വ്യാപ്തിയുണ്ട്. കുടുംബത്തോടൊപ്പം കഴിയുന്നത് ഉപേക്ഷിച്ച് ഇബാദത്തുകളില്‍ മുഴുകും എന്നാണത്.
സ്വന്തം റമസാന്റെ മഹത്വങ്ങളും അതിലെ സൗഭാഗ്യങ്ങളും നന്നായറിയുന്നത് നബി(സ) തങ്ങള്‍ക്കാണ്. റമസാന്‍ മാസത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ച് അവയിലോരോന്നിലും ലഭിക്കുന്ന പ്രത്യേകതകളെക്കുറിച്ച് നബി(സ) നമ്മെ അറിയിച്ചിട്ടുണ്ട്.
റമസാന്‍ മൊത്തത്തിലും ലഭ്യമാകുന്ന കാര്യങ്ങള്‍ തന്നെ, ഓരോ ഭാഗങ്ങളില്‍ പ്രത്യേകമായി ഓരോന്ന് ലഭ്യമാണെന്ന് വിവരിച്ചു തന്ന് വിശ്വാസികളെ കൂടുതൽ ആരാധനാ കർമ്മങ്ങളിൽ നിരതരാകാൻ പ്രേരിപ്പിക്കുമായിരുന്നു.
Discussion about this post