തെറ്റുകള്‍ മനുഷ്യസഹചമാണ്. അല്ലാഹുവിന്റെ പ്രവാചകന്മാരോ അവന്റെ പ്രത്യേക അടിമകളോ അല്ലാത്തവരില്‍ നിന്നെല്ലാം വീഴ്ചകള്‍ സംഭവിക്കും. മനുഷ്യനിൽ നിന്നുണ്ടാകുന്ന ഇത്തരം തെറ്റുകൾ പൊറുപ്പിക്കാനുള്ള വഴിയാണ് തൗബ. എല്ലാ സമയവും അല്ലാഹു അടിമകളുടെ പാപങ്ങൾ പൊറുത്തു കൊടുക്കും.
എന്നാൽ റമളാനിലെ രണ്ടാമത്തെ പത്തു ദിനങ്ങൾ ഇതിനായി പ്രത്യേകം അല്ലാഹു നിശ്ചയിച്ചിട്ടുള്ളതാണ്.
തൗബ ചെയ്യുന്നവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു എന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്.
അല്ലാഹു പറയുന്നു:
നിശ്ചയം ശുദ്ധിയുള്ളവരെയും തെറ്റുകളിൽ നിന്ന് പശ്ചാതപിച്ച് മടങ്ങുന്നവരേയും അല്ലാഹു ഇഷ്ടപ്പെടുന്നു.
വിശുദ്ധ ഖുര്‍ആനില്‍ നിരന്തരം തൗബയെ കുറിച്ച് പ്രേരിപ്പിക്കുന്ന ആയത്തുകള്‍ നമുക്ക് കാണാം. കൃത്യമായ ഇടവേളകളില്‍ ഖുര്‍ആന്‍ തൗബയെ കുറിച്ച് സൂചിപ്പിക്കുന്നതില്‍ നിന്നു തന്നെ നമുക്ക് മനസിലാക്കാം തെറ്റുകള്‍ മനുഷ്യ സഹചമെന്ന്. എന്നാല്‍, അതില്‍ തൗബ ചെയ്ത് മടങ്ങുന്നവനാണ് അല്ലാഹുവിങ്കല്‍ വിജയിച്ചവൻ.
പാപമോചനത്തിന്റെ വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഖേദപ്രകടനമാണ്. വന്നുപോയ പാപങ്ങളില്‍ ഖേദമുണ്ടാകുന്ന ഒരു മനസാണ് നമുക്ക് വേണ്ടത്. തെറ്റ് ചെയ്യുമ്പോള്‍ എനിക്ക് ജീവിക്കാനാവശ്യമായ വായുവും വെള്ളവും വെളിച്ചവും നൽകിയ എന്റെ സൃഷ്ടാവിനോട്
നന്ദികേടാണ് ചെയ്യുന്നതെന്ന ഓര്‍മയും നമുക്കുണ്ടാവണം. ചെയ്തുപോയ തെറ്റിൽ നിന്നുള്ള ഖേദവും ഇനിയൊരിക്കലും തെറ്റുകൾ ആവർത്തിക്കുകയില്ലെന്ന ദൃഢനിശ്ചയവും ഉണ്ടാവണം.
Discussion about this post