റമളാനിൽ ഏറെ പുണ്യമുള്ള ഒരു സൽകർമ്മമാണ് നോമ്പുകാരെ നോമ്പ് തുറപ്പിക്കൽ.
നോമ്പനുഷ്ടിച്ചവന് നൽകപ്പെടുന്ന അതേ പ്രതിഫലം നോമ്പ് തുറപ്പിച്ചവനും അല്ലാഹു നൽകും.
പ്രവാചകർ (സ) പറഞ്ഞു.
‘നിങ്ങളിലൊരാൾ മറ്റൊരാളെ നോമ്പ് തുറപ്പിച്ചാൽ നോമ്പനുഷ്ടിച്ചവൻ്റെ അതേ പ്രതിഫലം ഒട്ടും കുറയാതെ നോമ്പ് തുറപ്പിച്ചവനും ലഭിക്കും.
മറ്റൊരു ഹദീസിൽ പ്രവാചകൻ ഇപ്രകാരം അരുളി:
ഹലാലായ അന്നപാനീയങ്ങൾ കൊണ്ട് ഒരാൾ തൻ്റെ സഹോദരനെ നോമ്പ് തുറപ്പിച്ചാൽ റമളാനിൽ മാലാഖമാർ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കും.
ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ലൈലതുൽ ഖദ്റിൽ ജിബ്രീൽ(അ) നോമ്പ് തുറപ്പിച്ചവന് വേണ്ടി പ്രാർത്ഥിക്കും.
ഒരിക്കൽ നബി(സ) റമളാന്‍ മാസത്തിന്റെ വിളംബരപ്പെടുത്തി നടത്തിയ പ്രഭാഷണത്തില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
റമളാൻ, സത്യവിശ്വാസിയുടെ ഭക്ഷണത്തില്‍ വര്‍ധനവുണ്ടാകുന്ന മാസമാണ്.”
നോമ്പ് തുറപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക വഴി സഹോദരനായ നോമ്പുകാരന്‍ സത്കരിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഇത് പ്രത്യക്ഷമായതാണെങ്കില്‍, മറ്റു വിധേനയും ഭക്ഷണവര്‍ധനവിന് സാധ്യതകളുണ്ട്.
ദാനം നല്‍കുന്നത് കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെട്ട കാലമാണല്ലോ റമളാന്‍ മാസം. ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ദാനം ചെയ്യുന്നതില്‍ ഉത്സാഹം കണിക്കുന്നു.
തത്ഫലമായി സത്യവിശ്വാസികളായ ദരിദ്രര്‍ക്കും അഗതികള്‍ക്കും ജീവിത വിഭവം കൂടുതല്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നു.
Discussion about this post