ഇമാം ഗസ്സാലി(റ)യുടെ ഉപദേശങ്ങൾ
📌 നോമ്പുകാരൻ തൻ്റെ കണ്ണിനെ നിയന്ത്രിക്കണം.
അന്യസ്ത്രീ ഉൾപ്പെടെ കാണൽ നിഷിദ്ധമായ കാര്യങ്ങളിൽ നിന്നെല്ലാം കണ്ണിനെ നിയന്ത്രിക്കുക.
‘നോട്ടം പിശാചിൻ്റെ അസ്ത്രങ്ങളിൽ പെട്ടതാണ് ‘
എന്ന പ്രവാചക വചനം ഇതോട് ചേർത്തു വായിക്കേണ്ടതാണ്.
📌 നാവിനെ സൂക്ഷിക്കുക.
നിഷിദ്ധമായ സംസാരങ്ങളും ഉപകാരമില്ലാത്ത സംസാരങ്ങളും നോമ്പുകാരൻ ഒഴിവാക്കണം.
മറ്റൊരാളുടെ അഭിമാനത്തെ കളങ്കപ്പെടുത്തുക, പരിഹസിക്കുക, കളവ് പറയുക, പരദൂഷണം പറയുക, കളവ് തുടങ്ങിയ തിന്മകളെല്ലാം നോമ്പുസമയത്തും അല്ലാത്തപ്പോഴും ഉപേക്ഷിക്കണം
📌 കർണ്ണത്തെ സൂക്ഷിക്കുക.
നാവുകൊണ്ട് പറയൽ നിഷിദ്ധമാക്കപ്പെട്ട മുഴുവൻ കാര്യങ്ങളും കാത് കൊണ്ട് കേൾക്കലും പാടില്ലാത്തതാണ്. പ്രവാചകൻ (സ) പറഞ്ഞു: പരദൂഷണം പറയുന്നവരും അത് കേൾക്കുന്നവരും പാപത്തിൽ തുല്യരാണ്.
📌 മറ്റുള്ള മുഴുവൻ അവയവങ്ങളെയും സൂക്ഷിക്കുക.
നിരോധിക്കപ്പെട്ട വസ്തുവിനെ പിടിക്കുക, അത്തരം കാര്യങ്ങൾക്ക് വേണ്ടി നടന്ന് പോവുക തുടങ്ങി കൈകാലുകൾ കൊണ്ടുള്ള പാപത്തെ തടയുക.
യഥാർത്ഥ മുസ്ലിം അവൻ്റെ കൈ, നാവ്, എന്നീ അവയവങ്ങൾ കൊണ്ട് മറ്റൊരാൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കാത്തവനാണെന്നാണ് പ്രവാചകൻ അരുളിയത്.
Discussion about this post