മനുഷ്യരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വിശുദ്ധ ഇസ്ലാം ഏറെ പ്രധാന്യം നൽകുന്നുണ്ട്.
പ്രവാചകൻ പറയുന്നു:
നിങ്ങൾക്ക് രോഗങ്ങൾ ദുരിതം വിതക്കുന്നതിന് മുമ്പ് നല്ല ആരോഗ്യത്തോടെ ജീവിക്കാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ്’ വേണ്ടത്. ആരോഗ്യകരമായ ഒരു ജീവിതരീതി ശീലിക്കുവാൻ എന്തുകൊണ്ടും അനുയോജ്യമാണ് റമളാൻ മാസം.
നോമ്പുകാലത്ത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കണം. അതുകൊണ്ടു തന്നെ ശരീരത്തിന് ഊർജ്ജം പകരുന്ന ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് വളരെ
അത്യാവശ്യമാണ്. നോമ്പുകാരൻ കൂടുതൽ പോഷകമുള്ള ഭക്ഷണമാണ് കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. നോമ്പു തുറക്കുമ്പോഴുള്ള ഭക്ഷണം അമിതമായി വാരി വലിച്ച് കഴിക്കരുത്.
ഒഴിഞ്ഞ വയറിലേക്ക് എണ്ണയിൽ പൊരിച്ച കടികൾ ഒഴിവാക്കുക. ഇത് വയറിന്റെ ആരോഗ്യത്തിനും ശരീരത്തിനും ദോഷമേ വരുത്തൂ. തണുത്തതും വിരുദ്ധമായതുമായ ആഹാരങ്ങൾ ഒഴിവാക്കുക.
പാലും വെള്ളവും ഈന്തപ്പഴവും കഴിയ്ക്കാം. ഇതു പോലെ നാരങ്ങാവെള്ളം കുടിയ്ക്കാം. അസിഡിറ്റി പ്രശ്നങ്ങളെങ്കില്‍ പുളിയുള്ളവ ഒഴിവാക്കാം. നാരങ്ങാവെള്ളമെങ്കില് അധികം പുളിയുള്ളത് എടുക്കരുത്. നാരങ്ങാവെള്ളത്തില്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്ത് കുടിയ്ക്കാം. ഇത് ക്ഷീണം മാറാനും സോഡിയം, പൊട്ടാസ്യം അളവ് നില നിര്‍ത്താനും അമിത ഭക്ഷണം ഒഴിവാക്കാനും നല്ലതാണ്.
ആരോഗ്യകരമായ ഭക്ഷണരീതി, ആത്മനിയന്ത്രണം, അച്ചടക്കം തുടങ്ങിയ മാനുഷിക ഗുണങ്ങൾ എങ്ങനെ ജീവിതത്തിൻ്റെ ഭാഗമാക്കാമെന്ന് റമളാൻ നമ്മെ പഠിപ്പിക്കുന്നു.
Discussion about this post