ജീവിത വിജയം കൊതിക്കാത്തവരില്ല. അതിനു വേണ്ടിയാണ് മനുഷ്യന്‍ പെടാപാടുപെടുന്നതും. എന്നാൽ ഒരു വിശ്വാസിക്ക് ഇഹലോകവും പരലോകവും വിജയിക്കാനുള്ള വഴിയാണ് നബി(സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ. നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യ വിശ്വാസികളോട്ക ല്പിച്ചിട്ടുണ്ട്.
അല്ലാഹു പറയുന്നു:
‘തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബി(സ)യുടെ മേൽ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുക.
സ്വലാത്ത് എന്ന പദത്തിന് അനുഗ്രഹം, പ്രാര്‍ത്ഥന എന്നൊക്കെയാണ് അര്‍ത്ഥം. അല്ലാഹു നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മലക്കുകളോട് നബി(സ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. മലക്കുകള്‍ നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്നതുകൊണ്ടുള്ള ഉദ്ദേശ്യം അവ൪ നബി(സ) ക്ക് വേണ്ടി പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്.
സ്വലാത്തിന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന ധാരാളം പ്രവാചക വചനങ്ങൾ (ഹദീസ്)കാണാം. നബി (സ) പറഞ്ഞു.
ഒരാള്‍ എന്റെമേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അദ്ദേഹത്തിനു മേല്‍ അല്ലാഹു പത്തു കാരുണ്യങ്ങൾ ചൊരിയും. ഒരാള്‍ എന്റെ മേല്‍ പത്ത് സ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു നൂറ് കാരുണ്യം ചൊരിയും .
ആരെങ്കിലും നൂറ് സ്വലാത്ത് എന്റെ മേല്‍ ചൊല്ലിയാല്‍ ആവ്യക്തിയുടെ ഇരു കണ്ണുകള്‍ക്കു മിടയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നതാണ്. ഈ വ്യക്തി കാപട്യത്തില്‍ നിന്നും നരകത്തിൽ നിന്നും സുരക്ഷിതനാണ്. അന്ത്യനാളില്‍ ഈ വ്യക്തിയെ രക്തസാക്ഷികളോടൊപ്പം അല്ലാഹു താമസിപ്പിക്കുന്നതാണ്.
Discussion about this post