വര്‍ഷത്തില്‍ ഏറ്റവും പുണ്യമുള്ള രാത്രിയാണ് ലൈലതുല്‍ ഖദ്‌ർ. ആരാധനകൾക്ക് ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള നിര്‍ണായക രാത്രി. അത് ഏത് ദിവസമാണെന്ന് നിർണ്ണിതമായി പറയപ്പെട്ടിട്ടില്ല. റമളാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാത്രികളിൽ കൂടുതൽ പ്രതീക്ഷിക്കണമെന്ന് പ്രവാചകർ(സ) പറഞ്ഞിട്ടുണ്ട്.
ലൈലത്തുല്‍ ഖദ്‌റിനെ പരാമര്‍ശിച്ച് അല്ലാഹു ഒരദ്ധ്യായം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
സൂറത്തുല്‍ ഖദ്ര്‍ എന്ന അഞ്ച് സൂക്തങ്ങളുള്ള പ്രസ്തുത സൂറത്തിൽ അല്ലാഹു പറയുന്നുണ്ട്
‘നിശ്ചയം, നാം ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലതുല്‍ ഖദ്ര്‍ എന്താണെന്നാണു തങ്ങള്‍ മനസിലാക്കിയത്?. ലൈലതുല്‍ ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ പവിത്രമാണ്. മലക്കുകളും ആത്മാവും (ജിബ്‌രീല്‍) അവരുടെ രക്ഷിതാവിന്റെ കൽപ്പന പ്രകാരം സകല വിധികളുമായി ആരാവില്‍ ഇറങ്ങും. പ്രഭാതം വരെ ആ രാവ് രക്ഷയാണ്.
മുഹമ്മദ് നബി(സ)യുടെ സമുദായത്തിന് മാത്രം അല്ലാഹു നൽകിയ അനുഗ്രഹമാണ് ഈ രാത്രി. മുജാഹിദ് (റ) പറയുന്നു. ബനൂ ഇസ്‌റാഈല്‍ സമൂഹത്തില്‍ പകല്‍ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നയിക്കുകയും രാത്രിമുഴുവന്‍ ആരാധനയും നിര്‍വ്വഹിച്ച് ആയിരം മാസം ജീവിച്ച ഒരു വലിയ ഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചു
കേട്ട നബി (സ) യും സ്വഹാബികളും അദ്ഭുതപ്പെടുകയും തങ്ങൾ ചെയ്യുന്ന നന്മകള്‍ എത്ര തുച്ഛമാണെന്ന് പരിഭവിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത
രാത്രിയെ പരിചയപ്പെടുത്തുന്ന ഈ സൂറത്ത് അവതരിച്ചത് .
Discussion about this post