ധന സമ്പാദനത്തിന് വിശുദ്ധ ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അനുവദനീയമായ മാര്‍ഗങ്ങളിലൂടെ മാത്രം ധനം സമ്പാദിക്കുന്നതിനും കച്ചവടം, കൈ തൊഴിൽ തുടങ്ങിയ അദ്ധ്വാനത്തിനും ഏറെ പ്രോത്സാഹനം നല്‍കുകയും അത് അല്ലാഹുവിന് അടിമ ചെയ്യുന്ന വലിയ ആരാധനയാണെന്ന് പഠിപ്പിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. പക്ഷേ, അതിന് ഏത് മാര്‍ഗവും സ്വീകരിച്ച് എങ്ങനെയെങ്കിലും ധനം സമ്പാദിക്കുക എന്നത് ഇസ്‌ലാമിക രീതിയല്ല.
അനുവദനീയമായ മാർഗത്തിലൂടെ സമ്പാദ്യം നേടിയെടുക്കാനായി ഒരാള്‍ അദ്ധ്വാനിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുന്നതിന് തുല്യമാണെന്ന് വിശുദ്ധ പ്രവാചകൻ (സ) പറഞ്ഞിട്ടുണ്ട്. തന്റെ ആശ്രിതര്‍ക്ക് വേണ്ടി അദ്ധ്വാനിക്കാനിറങ്ങുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണെന്നും നബി(സ) പറഞ്ഞിട്ടുണ്ട്.
ധനസമ്പാദനത്തിന് പല വഴികളിൽ പ്രധാനപ്പെട്ട ഒന്നാണ് കൂലിത്തൊഴില്‍. നബി (സ)യും അനുചരന്‍മാരും ഒരു ദിവസം മദീനാ പള്ളിയില്‍ ഇരിക്കുകയായിരുന്നു. നല്ല ആരോഗ്യവാനായ ഒരു യുവാവ് ധൃതിയിൽ നടന്നു പോകുന്നത് കണ്ടു. അപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു: കഷ്ടം അദ്ദേഹം അദ്ദേഹത്തിന്റെ ആരോഗ്യവും യുവത്വവും
മൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
ഇഹലോകത്തെ ജീവിത സാമ്പാദനത്തിന് വേണ്ടിയാണല്ലൊ അയാൾ നെട്ടോട്ടമോടുന്നത്.
ഇത് കേട്ട പ്രവാചക(സ)യുടെ മറുപടി ഇപ്രകാരമായിരുന്നു.
അങ്ങനെ പറയരുത്, കാരണം അദ്ദേഹം ജനങ്ങളുടെ ഔദാര്യം പറ്റി ജീവിക്കാതെ
സ്വന്തമായി ഒരു ജീവിത മാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടിയാണെങ്കില്‍ അദ്ദേഹത്തിന്റെ ആ പോക്ക് പ്രതിഫലാർഹമായ ഒരു ആരാധനയാണ്.
അതുപോലെ വൃദ്ധരായ മാതാപിതാക്കള്‍ക്കോ തന്റെ ഭാര്യാ സന്താനങ്ങള്‍ക്കോ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം മറ്റ് ജീവിതച്ചെലവുകള്‍ക്ക് സമ്പാദിക്കാനാണെങ്കില്‍ അയാള്‍ക്ക് ഇസ്‌ലാമിന് വേണ്ടി ധര്‍മസമരത്തിന് പോകുന്നവന്റെ പ്രതിഫലമുണ്ട്.
Discussion about this post