മനുഷ്യൻ്റെ വൈയക്തികവും സാമൂഹികവുമായ നിഖില മേഘലകളെയും സ്പർശിച്ച മതമാണ് ഇസ്ലാം. വ്യക്തി ജീവിത വിശുദ്ധി നേടിയെടുക്കുന്നതിനു പുറമെ മനുഷ്യന് അല്ലാഹു നൽകിയ സമ്പത്ത്, ആരോഗ്യം എന്നിവയെക്കുറിച്ച് ചിന്തിക്കാനും ചില സാമൂഹ്യ സേവനങ്ങക്ക് വലിയ പുണ്യം നൽകിയിട്ടുണ്ട് ഇസ്ലാം.
അവയിൽ ഏറെ പ്രധാനപ്പെട്ടതാണ് രോഗികളെ സന്ദർശിക്കൽ. ഏത് കാലത്തും, റമളാനിൽ പ്രത്യേകിച്ചും പുണ്യമുള്ള കർമ്മമാണ് ഇത്. കഠിന പ്രയാസവും വേദനയും സഹിക്കുന്ന രോഗിക്ക് സുഹൃത്തുക്കളുടെ സന്ദർശനവും ആശ്വാസവാക്കുകളും സാന്ത്വനമേകുന്ന കാര്യങ്ങളാണ്. ഇഷ്ടക്കാരുടെ സാമീപ്യം രോഗിയുടെ വേദനയെ ശമിപ്പിക്കുന്നതും ദുഃഖം അകലാൻ കാരണമാകുകയും ചെയ്യും. അസുഖം ബാധിച്ചവർക്ക് വേണ്ടി അവരുടെ സാന്നിധ്യത്തിൽ വെച്ച് പ്രാർഥിക്കുന്നത് പ്രവാചക ചര്യയാണ്.
സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികളെയാണ് സന്ദർശിക്കുന്നതെങ്കിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ പറഞ്ഞ് അവനെ സന്തോഷിപ്പിക്കണം.
ഒരിക്കല്‍ പ്രവാചകന്‍ (സ)ക്ക് ഏറെ പ്രിയപ്പെട്ട ഒരു ജൂത ബാലനുണ്ടായിരുന്നു മദീനയിൽ. ഏറെക്കാലം നബിക്ക് വേണ്ടി സേവനങ്ങള്‍ ചെയ്തിരുന്ന ബാലനായിരുന്നു. പ്രവാചകന് അംഗസ്നാനത്തിനുള്ള വെള്ളമെടുത്ത് കൊടുക്കുകയും മറ്റു ചെറിയ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതും ഈ കുട്ടിയായിരുന്നു. ഏതാനും ദിവസങ്ങൾ കുട്ടിയെ കാണാതായപ്പോൾ പ്രവാചകന്‍(സ) അവനെ അന്വേഷിച്ചിറങ്ങി.
അവൻ രോഗിയാണെന്ന് ആരോ പ്രവാചകനോട് പറഞ്ഞു. ഉടനെ അവനെ സന്ദര്‍ശിച്ച് വീട്ടുകാരോട് രോഗവിവരങ്ങള്‍ ആരാഞ്ഞു. അൽപം കഠിനമായ രോഗമായിരുന്നു അവനെ പിടികൂടിയത്. പ്രവാചകന്‍ (സ) അവന്റെ അരികില്‍ ചെന്നിന്നിരുന്നു വാത്സല്യത്തോടെ അവനെ നോക്കി. ശരീരത്തിൽ കൈ കൊണ്ട് തടവി ആശ്വസിപ്പിച്ചു. ചെറിയ പ്രായത്തിലെ രോഗം മൂലം മരണാസന്നനായിക്കിടക്കുന്ന ആ ബാലനെകണ്ടിട്ട് പ്രവാചകന്‍ (സ) ദുഃഖമടക്കാന്‍ കഴിഞ്ഞില്ല. അവനെയും കുടുംബത്തേയും സാന്ത്വനപ്പെടുത്തി മടങ്ങി പ്രവാചകൻ(സ).
Discussion about this post