വിശുദ്ധ റമളാനിലെ കഴിഞ്ഞ് പോയ ദിനങ്ങളേക്കാള്‍ ശ്രേഷ്ടമായ ദിവസങ്ങളിലേക്ക് വിശ്വാസികൾ പ്രവേശിച്ചിരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബി(സ) നരക മോചനത്തിന്റെ പത്ത് എന്ന് വിശേഷിപ്പിച്ച റമളാനിലെ അവസാന പത്ത് ദിനങ്ങൾ.
ഏതൊരു വിശ്വാസിയുടെയും അഭിലാഷവും ലക്ഷ്യവുമാണ് നരകത്തില്‍ നിന്ന് മോചനം നേടുക എന്നത്. അഥവാ സ്വര്‍ഗ്ഗം നേടുക. ആ അഭിലാഷം പൂവണയാനുള്ള ഒരു വഴിയായിട്ടാണ് അള്ളാഹു റമളാനിനെ നമുക്ക് പരിചയപ്പെടുത്തി തരുന്നത്. അഥവാ റമളാന്‍ മാസത്തിലൂടെ വിശ്വാസി കൈവരിക്കേണ്ടത് സ്വര്‍ഗ്ഗമാണ്. സ്വര്‍ഗ്ഗം ലഭിക്കാന്‍ നരകത്തില്‍ നിന്ന് മോചനം നേടണം. അത് കൊണ്ട് തന്നെയാണ് അവസാന പത്തായി നരകമോചനത്തെ വിശേഷിപ്പിച്ചത്.
റമളാനിൻ്റെ ആദ്യ പത്തിലെ അല്ലാഹുവിൻ്റെ കാരുണ്യവും രണ്ടാമത്തെ പത്തിലെ കഴിഞ്ഞ കാലത്തെ ദുർബല നിമിഷങ്ങളിൽ വന്നു പോയ പാപങ്ങൾ കഴുകി മഗ്ഫിറത് നേടിയെടുത്ത് ഒടുവില്‍ നരക മോചനവും നേടി സ്വര്‍ഗ്ഗം നേടുന്ന ഒരു വിശ്വാസിയെയാണ് റമളാന്‍ വാര്‍ത്തെടുക്കുന്നത്.
നരകം ദുഷ്‌കര്‍മികളുടെ സങ്കേതമാണ്. അഗാധതയിലേക്ക് താണു കിടക്കുന്ന അതിഭീകരമായ തീക്കുഴി. അതികഠിനമായ വേദനകളും കഷ്ടപ്പാടുകളും കഠിനമായ ശിക്ഷകളും നിറഞ്ഞു നില്‍ക്കുന്ന മഹാപാതാള ലോകം. എഴുപത് വര്‍ഷത്തെ ആഴമുണ്ടതിന്. അസാധാരണ ചൂടുള്ളതാണ് നരകത്തീ.
ഈ പത്ത് ദിനങ്ങളിൽ കോടിക്കണക്കിനാളുകള്‍ക്ക് നരക മോചനം ലഭിക്കും. റമസാന്‍ ആദ്യദിനം മുതല്‍ അവസാന ദിവസം വരെ മോചനം ലഭിക്കുന്ന ആളുകളുടെ അത്രയും അവസാന രാത്രിയില്‍ മാത്രം നരകമോചനം സാധ്യമാകും
Discussion about this post