വിശുദ്ധ ഇസ്ലാമിൽ ഏറെ പുണ്യമുള്ള കർമ്മമാണ് ഭക്ഷണം നൽകൽ. ജീവന്റെ നിലനില്പിന് ഭക്ഷണം അനിവാര്യമാണ്. പട്ടിണിയേക്കാള്‍ വലിയ രോഗമില്ല. അതുകൊണ്ടുതന്നെ, പട്ടിണിയുടെ നിര്‍മാര്‍ജനത്തിന് ഇസ്ലാം വളരെ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. ഭക്ഷണം നല്‍കുന്നവരെ അല്ലാഹു പുകഴ്ത്തുകയും അവർക്ക് സമാധാനത്തോടെയുള്ള സ്വര്‍ഗ പ്രവേശം വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ട്.
വിശന്നവനെ ഭക്ഷിപ്പിക്കുന്ന സ്വഭാവം ഒരു സംസ്കാരവും പാരമ്പര്യവുമായി ഇസ്ലാം വളര്‍ത്തിക്കൊണ്ടുവന്നു. അവിടെ മതത്തിൻ്റെയൊ, വർഗ്ഗത്തിൻ്റെയൊ പരിഗണന പോലും പാടില്ലെന്ന് വിശുദ്ധ മതം പഠിപ്പിക്കുന്നു.
പ്രവാചകൻ(സ) പറയുന്നു:
അയൽവാസി ഭക്ഷണമില്ലാതെ പ്രയാസപ്പെടുമ്പോൾ വയറ് നിറച്ച് ഭക്ഷിക്കുന്നവൻ എൻ്റെ മതത്തിൽ പെട്ടവനല്ല.
ഭക്ഷണത്തിൽ മനുഷ്യനെപ്പോലെ പരിഗണിക്കേണ്ടവരാണ് ഭൂമിയിലെ മറ്റു ജീവികളും.
കൃഷി ചെയ്യുന്നവൻ്റെ ധാന്യങ്ങളൊ, പഴങ്ങളൊ പറവകളും മറ്റു ജീവികളും ഭക്ഷിച്ചുപോയാൽ അതിൻ്റെ പേരിൽ പരലോകത്ത് വലിയ പ്രതിഫലം നൽകപ്പെടും.
സമൂഹത്തിൽ സ്നേഹവും സൗഹാര്‍ദവും വളരാനും, സാമൂഹിക സമ്പര്‍ക്കം ശക്തിപ്പെടാനും അതിലൂടെ പഴുതുകളടച്ച ദാരിദ്ര്യനിര്‍മാര്‍ജനം ഉറപ്പുവരുത്താനും ആവശ്യമായ വ്യവസ്ഥിതിക്ക് വേണ്ടതെല്ലാം ചെയ്തു. ധർമ്മം, സകാത് തുടങ്ങി ബലി കര്മങ്ങളില്വരെ ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബ ബന്ധ അയല്പക്ക സങ്കല്പങ്ങളിലും
സ്നേഹത്തിൻ്റെയും കാരുണ്യത്തിന്റെയും പാഠങ്ങളിലും പട്ടിണിക്കെതിരെയുള്ള പടഹധ്വനിയുണ്ട്.
ഒരിക്കൽ മദീനയില്‍ പ്രവാചകർ (സ) നടത്തിയ ആദ്യ പ്രസംഗത്തില്‍ പറഞ്ഞു:
‘ഓ ജനങ്ങളേ, നിങ്ങള്‍ സലാം പറയുന്നതിനെ അധികരിപ്പിക്കുക. ഭക്ഷണം നല്‍കുക. കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക. ജനങ്ങള്‍ ഉറങ്ങുന്ന വേളയില്‍ നിസ്കാരം നിര്‍വഹിക്കുക.’
Discussion about this post