പുണ്യങ്ങൾ ഒരു പേമാരി കണക്കെ പെയ്തിറങ്ങിയ വിശുദ്ധ റമളാൻ വിട വാങ്ങാനൊരു ങ്ങുകയാണ്. ഒരു വിശ്വാസിയുടെ ഹൃദയാന്തരാളങ്ങളിൽ സങ്കടക്കടൽ തീർക്കുന്ന കയ്പേറിയ ഒരു അനുഭവമായിരിക്കും റമളാനിൻ്റെ വിടവാങ്ങൽ. അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ മഹാ കവാടങ്ങൾ മനുഷ്യരിലേക്ക് തുറക്കപ്പെട്ട അനർഘ നിമിഷങ്ങൾ.. സൃഷ്ടികൾ പരസ്പരം കൊണ്ടും കൊടുത്തും സ്നേഹം പങ്കിട്ടും കഴിയേണ്ടവരാണെന്ന സന്ദേശങ്ങൾ പകർന്നു തന്ന ദിനങ്ങൾ..
പട്ടിണിയുടെ ആഴക്കയങ്ങളിലേക്ക് തള്ളപ്പെട്ടവർക്ക് ഭക്ഷണക്കിറ്റുകളുമായി കടന്നു ചെന്ന കരുണ വറ്റാത്ത മനുഷ്യർ. രോഗികളുടെയും അനാഥകളുടെയും കണ്ണീരൊപ്പാൻ സ്വയം മറന്ന് നെട്ടോട്ടമോടിയവർ, ഇതെല്ലാം റമളാനിൻ്റെ ജ്വലിക്കുന്ന ഓർമകളാണ്.
റമളാനെ യാത്രയാക്കുന്ന വേളയില്‍ റമളാനിൻ്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിശ്വാസി ചിന്തിക്കേണ്ടതുണ്ട്. അവയിൽ ഏറെ പ്രധാനം നാം ചെയ്ത സൽക്കർമ്മങ്ങൾ അല്ലാഹുവിൻ്റെ അടുക്കൽ സ്വീകാര്യക്കപ്പെട്ടിട്ടുണ്ടൊ എന്നതാണ്. ജനങ്ങളെ ബോധിപ്പിക്കാനും ദുരഭിമാനത്തിന് വേണ്ടിയും ചെയ്ത ഒരു കർമ്മവും അല്ലാഹുവിൽ സ്വീകാര്യമല്ല.
കര്‍മത്തെ ഏറ്റവും നല്ല രൂപത്തില്‍ പൂര്‍ത്തീകരിക്കുന്നതിലായിരുന്നു മുൻകാല സച്ചരിതർ ശ്രദ്ധ ചെലുത്തിയിരുന്നത്. തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതെ തിരസ്‌കരിക്ക പ്പെടുമോയെന്ന് അവര്‍ ഭയന്നിരുന്നു.
വിശ്വാസികളുടെ വിശേഷണമായി അല്ലാഹു പറയുന്നുണ്ട്:
’തങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ ദാനം ചെയ്യുമ്പോള്‍ ഹൃദയം വിറപൂണ്ട് ദാനം നല്‍കുന്നവര്‍’.
Discussion about this post