കരുണാമയനായ അല്ലാഹു അവന്റെ ദാസന്മാർക്ക് ധാരാളം പ്രതിഫലം ലഭിക്കുന്നതിനായി ചില അവസരങ്ങള്‍ സൃഷ്ടിച്ച് നല്‍കാറുണ്ട്. പ്രതിഫലം വാരിക്കൂട്ടാൻ സ്രഷ്ടാവ് നൽകിയ
അത്തരം ഒരു അസുലഭ നിമിഷമാണ് റമളാൻ. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും ഔദാര്യവുമാണത്. അതിനായി ചില മാസങ്ങളും രാവുകളും സമയങ്ങളുമെല്ലാം
അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. മറ്റു മാസങ്ങളിലൊ, സമയങ്ങളിലൊ ചെയ്യുന്നതിനേക്കാൾ
ഇരട്ടി പ്രതിഫലമാണ് ഈ സമയങ്ങളിൽ ലഭിക്കുക.
റമളാനിനെ കുറിച്ച് പ്രവാചകൻ ﷺ വിശേഷിപ്പിച്ചിച്ചത് നോക്കൂ..
‘ശഹ്റുന്‍ മുബാറകുന്‍’ (അനുഗ്രഹീതമായ മാസം) എന്നാണ്, അഥവാ അല്ലാഹുവിൻ്റെ പ്രത്യേകമായ ഒട്ടേറെ അനുഗ്രഹങ്ങൾ ഇറങ്ങുന്ന മാസം എന്ന്.
അതിലെ ഓരോ നിമിഷവും പുണ്യം നിറഞ്ഞതാണ്. എല്ലാ നിലയിലും നന്മകള്‍ക്ക് പറ്റിയ സാഹചര്യം. റമളാനിൽ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍
അടക്കപ്പെടുകയും മല്ലന്മാരായ പിശാചുക്കളിലെ ബന്ധസ്തനാക്കപ്പെടുകയും ചെയ്യുന്നു എന്നതിനർത്ഥം റമളാനിൽ നന്മകള്‍ വര്‍ധിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നാണ്.
നബി ﷺ പറഞ്ഞു:
മഹാ പാപങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണെങ്കില്‍ അഞ്ച് നേരത്തെ നമസ്കാരങ്ങളും ഒരു ജുമുഅ മറ്റൊരു ജുമുഅ വരേയും ഒരു റമളാന്‍ മറ്റൊരു റമളാന്‍ വരേയും, അവക്കിടയിലുള്ള പാപങ്ങള്‍ മായ്ച്ച് കളയുന്നു.
Discussion about this post