കോഴിക്കോട്: കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ ഒന്ന് ഞായറാഴ്ച (ഏപ്രിൽ 3 ന്) ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി അറിയിച്ചു.
മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ നാളെ റമദാൻ വ്രതം ആരംഭിക്കും. യുഎഇയിലും നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കും. ദക്ഷിണ ഓസ്ട്രേലിയയിൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ വ്രതം തുടങ്ങുമെന്ന് ഇമാം വ്യക്തമാക്കി. ഈജിപ്തും നാളെ വ്രതാരംഭം എന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് വിവരം.
Discussion about this post