പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രാമായണ മാസം ജൂലൈ 17മുതൽ ആഗസ്ത് 17 വരെ ആചരിക്കും. ക്ഷേത്രം മേൽ ശാന്തി ഉണ്ണി ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ ചടങ്ങുകൾ നടക്കും. ദിവസേന കാലത്ത് ഗണപതി ഹോമവും വൈകീട്ട് രാമായണ പാരായണവും ഉണ്ടാവും.
ജൂലൈ 28ന് കാലത്ത് 5മണി മുതൽ കർക്കിടക വാവ് ബലി കർമ്മവും, ആഗസ്റ്റ് 17ന് മഹാഗണപതി ഹോമവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.




































Discussion about this post