കോഴിക്കോട്: രാമനാട്ടുകരയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ ഫാത്തിമയെ ഫറോക് പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ പോലീസിനോടു പറഞ്ഞു.
രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപമാണ് മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്. അതിഥി തൊഴിലാളികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Discussion about this post