എറണാകുളം: ഒരു വ്യക്തിക്ക് ഒരു ജന്മം ഒരു പാർട്ടിയിൽ നിന്നും ലഭിക്കാവുന്ന പരമാവധി സ്ഥാനങ്ങളും ലഭിച്ചു. ഇനിയെന്താണ് കെ വി തോമസ് ആഗ്രഹിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നേതാവ് കെ വി തോമസിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷമായി വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി.
മൂന്ന് വർഷക്കാലം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു കെ വി തോമസ്. 22 വർഷം ഇന്ത്യൻ പാർലമെന്റിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് പാർലമെന്റ് അംഗമായി.
ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പായ സിവിൽ സപ്ളൈസ് അദ്ദേഹത്തിന് നൽകി. പബ്ളിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. എട്ടു കൊല്ലം എം എൽ എ, മൂന്ന് വർഷക്കാലം സംസ്ഥാന മന്ത്രി, അഞ്ച് വർഷക്കാലം കേന്ദ്രമന്ത്രി. ഇത്രയും പദവികൾ നൽകിയിട്ടും താൻ നിരാശനാണെന്നും പാർട്ടി തന്നെ അവഗണിക്കുകയാണെന്ന് പറഞ്ഞാൽ എന്താണ് ജനങ്ങൾ മനസിലാക്കേണ്ടതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ചോദിച്ചു.
Discussion about this post