തിക്കോടി : ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് പ്രസക്തി ഏറി വരുന്ന വര്‍ത്തമാന കാലത്ത് രാഷ്ട്രപിതാവിന്റെ ”ലെെന്‍ സ്റ്റെെന്സില് പോര്‍ട്രൈറ്റ്’ കേവലം പത്തു മിനുറ്റ് കൊണ്ട് വരച്ച് ഇന്‍ഡ്യ ബുക്ക് ഇന്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയ പെരുമാള്‍പുരം സ്വദേശി
അരുണ്വിനോദിനും, ഏറെക്കാലമായി ഉപയോഗശൂന്യമായി കിടന്ന എടവത്ത് താഴകുളം നവീകരണം നടത്തി സൗന്ദര്യവല്‍ക്കരിച്ച് നാടിനു സമര്‍പ്പിച്ച ജനകീയ പരിപാടിക്ക് മാതൃകാപരമായ നേതൃത്വം നല്കിയ ഷാഫി എറാളയ്ക്കും രാജീവ്ഭവന് തിക്കോടിയുടെ ആഭിമുഖ്യത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. രാജീവ്ഭവന് തിക്കോടി ചെയര്മാന്
അഷ്റഫ് അങ്ങാടി അധ്യക്ഷത വഹിച്ചൂ. ജില്ലാപഞ്ചായത്ത് അംഗവും യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ വി പി ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു. ബിനുകാരോളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജയേന്ദ്രന്‍ തെക്കെകുറ്റി, ഒ കെ മോഹനന്,രമേശന് വണ്ണാത്തിക്കുനി, നൗഷാദ് മങ്കുണ്ടില്‍, നാരായണന് ചെത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. പി എം ബാവു ചടങ്ങിന് നന്ദി പറഞ്ഞു.
Discussion about this post