പയ്യോളി: പെരുമാൾമാൾപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സഹകരണ ആശുപത്രി കേന്ദ്രീകരിച്ച് പാലിയേറ്റീവ് യൂനിറ്റ് ആരംഭിക്കാൻ ആശുപത്രിയിൽ ചേർന്ന ജനകീയ മീറ്റിങ് തീരുമാനിച്ചു.ഫിബ്രവരി 27 ന് വളണ്ടിയർമാർക്കുള്ള പരിശീലനം ആരംഭിക്കും.തിക്കോടി, പയ്യോളി പ്രദേശങ്ങളിലെ കിടപ്പ് രോഗികൾക്ക് പരിചരണം നൽകാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികൾക്ക് രൂപം നൽകി. മാർച്ച് അവസാനത്തിൽ പാലിയേറ്റീവ് യൂനിറ്റിന്റെ ഉദ്ഘാടനം നടത്താനും തീരുമാനിച്ചു. പയ്യോളി നഗരസഭ ആരോഗ്യ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ യോഗം ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയർമാൻ കെ ടി വിനോദ് അധ്യക്ഷത വഹിച്ചു. തിക്കോടി പഞ്ചായത്ത് അംഗം ബിനു കാരോളി, ടി ഖാലിദ്, അജ്മൽ പള്ളിക്കര, വി ഹാഷിം കോയ തങ്ങൾ, കെ ടി സത്യൻ, ദിലീപ് ആർ പൂവത്തിൽ, സി കെ ബിന്ദു, സബിത, സിന്ദു സജീന്ദ്രൻ, സായ് രാജേന്ദ്രൻ, സമീറ തിക്കോടി ,അഷറഫ് തിക്കോടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ :
കെ മുരളീധരൻ എം പി, കാനത്തിൽ ജമീല എം എൽ എ , ഷഫീഖ് വടക്കയിൽ , ജമീല സമദ്, സി പി ഫാത്വിമ, രാമചന്ദ്രൻ കുയ്യണ്ടി , വി പി ദുൽഖിഫിൽ, പി ടി ഉഷ, വി കെ അബ്ദുറഹിമാൻ , കെ.പി ഷക്കീല , എൻ സുബ്രഹ്മണ്യൻ, എ കെ അബ്ദുറഹിമാൻ (രക്ഷാധികാരികൾ ) കെ ടി വിനോദ് (പ്രസിഡന്റ്) ടി ഖാലിദ് (സെക്രട്ടറി) അജ്മൽ പള്ളിക്കര, കെ ടി സത്യൻ (ജോയിന്റ് സിക്രട്ടറി) ബിനു കാരോളി (കോർഡിനേറ്റർ) വി ഹാഷിം കോയ തങ്ങൾ (ട്രഷറർ)
Discussion about this post