പയ്യോളി: തിക്കോടി പെരുമാൾമാൾപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രി പാലിയേറ്റീവ് യൂനിറ്റ് ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകർക്കുള്ള ഏകദിന പരിശീലന പരിപാടി മാർച്ച് 30 ന് ബുധനാഴ്ച നടക്കും.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്യും. ജോസ് പുളിമുട്ടിൽ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകർ രാവിലെ 9 മണിക്ക് ആശുപത്രിയിലെത്തി പേര് രജിസ്റ്ററ്റർ ചെയ്യണം.
തിക്കോടി,പയ്യോളി പ്ര ദേശങ്ങളിലെ കിടപ്പ് രോഗികൾക്ക് പരിചരണം നൽകാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികൾക്കാണ് രാജീവ് ഗാന്ധി പാലിയേറ്റീവ് സെൻ്റർ രൂപം നൽകിയിട്ടുള്ളത്.
Discussion about this post