പയ്യോളി : രാജീവ് ഗാന്ധി പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ വളണ്ടിയർമാർക്ക് പരിശീലനം നൽകി. രാജീവ് ഗാന്ധി ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സെന്റർ ചെയർമാൻ കെ ടി വിനോദ് അധ്യക്ഷത വഹിച്ചു.
പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ , തിക്കോടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ പി ഷക്കീല , പഞ്ചായത്ത് അംഗം ബിനു കാരോളി, ദിലീപ് ആർ പൂവത്തിൽ, ബഷീർ മേലടി ,കെ ടി സത്യൻ പ്രസംഗിച്ചു. പാലിയേറ്റീവ് സെന്റർ കൺവീനർ ടി ഖാലിദ് സ്വാഗതവും ട്രഷറർ വി ഹാഷിം കോയ തങ്ങൾ നന്ദിയും പറഞ്ഞു.
ജോസ് പുളിമുട്ടിൽ , പി.ടി.എച്ച് കോ-ഓർഡിനേറ്റർ എം.ടി മുഹമ്മദ് മാസ്റ്റർ, വി.പി സലീം എന്നിവർ നേതൃത്വം നൽകി. 40 വളണ്ടിയേഴ്സ് പരിശീലനത്തിൽ പങ്കെടുത്തു. റംസാനിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള വിഭവ സമാഹരണം നടത്താനും മെയ് ആദ്യത്തിൽ ഉദ്ഘാടനം നടത്താനും തീരുമാനിച്ചു
Discussion about this post