പയ്യോളി : പെരുമാൾപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിൽ പാവപ്പെട്ട കിടപ്പ് രോഗികൾക്കായി പാലിയേറ്റീവ് യൂനിറ്റ് ആരംഭിക്കുന്നതിന് തീരുമാനിച്ചു.
ആശുപത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പായസ ചലഞ്ചിന്റെയും മെഗാ മെഡിക്കൽ ക്യാംപിന്റെയും സ്വാഗത സംഘം മീറ്റിങ് പരിപാടിയുടെ വരവു ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
പാലിയേറ്റീവ് പ്രവർത്തനത്തിനായി 25 വളണ്ടിയർമാർക്ക് പരിശീലനം നൽകും.ഹോം കെയർ ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ മാർച്ച് ആദ്യത്തിൽ ആരംഭിക്കും.ആശുപത്രി അങ്കണത്തിൽ ചേർന്ന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ ബിനു കാരോളി
അധ്യക്ഷനായി.നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ആശുപത്രി ചെയർമാൻ കെ.ടി വിനോദ്,വി.ഹാഷിം കോയ തങ്ങൾ, ജയചന്ദ്രൻ ,എം.സി ബഷീർ,എ.പി കുഞ്ഞബ്ദുള്ള, ടി.ഖാലിദ്,അഷറഫ് തിക്കോടി,ഡയരക്റ്റർമാരായ ദിലീപ് രാജ് പൂവത്തിൽ,സബിത രമേശൻ ,സെക്രട്ടറി ബിന്ദു സംസാരിച്ചു
Discussion about this post