
പയ്യോളി: ട്രെയിനിന് സ്റ്റോപ്പ് പുനഃസ്ഥാപിച്ചതിന് പിന്നാലെ, കാടുമൂടിയ റെയിൽവെ പ്ലാറ്റ് ഫോം വൃത്തിയാക്കി ഇരിങ്ങൽ റെയിൽവെ ഡവലപ്പ്മെൻ്റ് കമ്മിറ്റി മാതൃകയായി.
ഏറെക്കാലമായി കാടുപിടിച്ച് കിടക്കുകയായിരുന്ന ഇരിങ്ങൽ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ് ഫോം, കനത്ത മഴയെ പോലും വകവെക്കാതെയാണ് കമ്മിറ്റി പ്രവർത്തകർ വൃത്തിയാക്കിയത്.
കോവിഡ് കാലത്തെ ഇടവേളയ്ക്കു ശേഷം സജീവമായ ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കണമെന്ന യാത്രക്കാരുടെ ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് പുത്തുക്കാട് രാമകൃഷ്ണൻ, പി വി നിധിഷ്,
ബൈജു ഇരിങ്ങൽ, മിഥുൻ അറുവയിൽ, കെ കെ അഭിലാഷ്, ടി രമേശൻ, സി സുനിൽകുമാർ, പി രത്നാകരൻ, എം വി രാമദാസൻ, ഒ കെ സുരേഷ് ബാബു, അറുവയിൽ രാമകൃഷ്ണൻ, കെ കെ നികേഷ്, ഇ ദിനേശൻ, ഒ കെ സന്തോഷ്, ഒ കെ ഷാജി, കെ കെ ലിപി പങ്കെടുത്തു.
Discussion about this post