വയനാട്: രാഹുല്‍ ഗാന്ധി എംപി മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തും. വ്യാഴാഴ്ച്ച വയനാട്ടിലെത്തുന്ന രാഹുല്‍ ജൂണ്‍ 30 ജൂലൈ 1, 2 എന്നീ തീയതികളില്‍ കേരളത്തിലുണ്ടാകും. രാഹുല്‍ഗാന്ധിയ്ക്ക് വന്‍ സ്വീകരണമൊരുക്കുമെന്ന് ഡിസിസി അറിയിച്ചു .രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും കനത്ത പ്രതിഷേധം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തിരുവനന്തപുരത്ത് എകെ ജി സെന്ററിന് മുന്നില്‍ വന്‍ പ്രതിഷേധമുണ്ടായി. സി പിഎം സംസ്ഥാന കമ്മിറ്റി ഓഫീസുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലായെന്നാരോപിച്ച് മുപ്പതിലധികം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ എംപിയുടെ വയനാട് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. വെള്ളിയാഴ്ച്ചയാണ് സംഭവം.ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
മര്‍ദ്ദനമേറ്റ ജീവനക്കാരന് അഗസ്റ്റിന് പുല്‍പ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സി പി എം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ് എഫ് ഐ പ്രവര്‍ത്തകരെ അയച്ചതെന്ന ആരോപണവുമായി ഡിസിസി അദ്ധ്യക്ഷന്‍ എന്‍ഡി അപ്പച്ചന് രംഗത്തുവന്നു.
Discussion about this post