വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനു നേരെ നടന്ന അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായി നടപടി എടുക്കമെന്ന് അദ്ദേഹം അറിയിച്ചു. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐയുടെ അക്രമ സമരത്തെ സിപിഎമ്മും തള്ളി. സമരത്തെ അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രതികരിച്ചു. എസ്എഫ്ഐ ഏറ്റെടുക്കേണ്ട സമരമോ സമരരീതിയോ ഇതല്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസും പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം പരിശോധിക്കുമെന്നു സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന് അറിയിച്ചു. എസ്എഫ്ഐക്കാരാണോ അക്രമം നടത്തിയതെന്ന് പരിശോധിക്കണം. അക്രമങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും ഗഗാറിന് കൂട്ടിച്ചേർത്തു.
Discussion about this post