കോഴിക്കോട്: മെഡിക്കൽ കോളജിൽ റാഗിംഗിനെത്തുടർന്ന് പി ജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓര്‍ത്തോ വിഭാഗം പി ജി വിദ്യാര്‍ത്ഥിയായ ഡോ. ജിതിന്‍ ജോയ് ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തിന് ഇരയായതോടെ പഠനം അവസാനിപ്പിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ സീനിയര്‍ വിദ്യാര്‍ത്ഥികളായ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ജിതിന്റെ പരാതിയിൽ 2 സീനിയർ വിദ്യാർത്ഥികളെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
രാത്രി ഉറങ്ങന്‍ പോലും അനുവദിക്കാതെ അധികസമയം വാര്‍ഡുകളില്‍ ജോലി ചെയ്യിച്ചെന്നും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മനപൂര്‍വ്വം വൈകി വന്ന് ജോലി ഭാരം കൂട്ടിയെന്നും ജിതിൻ പറയുന്നു. വകുപ്പ് തലവനോട് പരാതിപ്പെട്ടെങ്കിലും ഇവിടെ ഇങ്ങനെ ഒക്കെയാണ് കാര്യങ്ങള്‍ എന്നുപറഞ്ഞു നടപടിയെടുത്തില്ലെന്നും ജിതിന്‍ ആരോപിച്ചു.
ഇതിനുശേഷമാണ് പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മറ്റൊരു കോളജില്‍ ജോയിൻ ചെയ്തതിന് ശേഷമാണ് പ്രിന്‍സിപ്പലിന് പരാതി കൊടുക്കുകയും ആരോപണവിധേയരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്
Discussion about this post