പയ്യോളി: കോഴി വിൽപന ശാലയിൽ നിന്നും കഞ്ചാവ് പിടികൂടി. പയ്യോളി ബിസ്മി നഗറിലെ റാഡോ ചിക്കൻ സ്റ്റാളിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
ചിക്കൻ സ്റ്റാൾ ഉടമകളിലൊരാളായ സുനീറിനെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകു. 5.30 യോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പയ്യോളി പോലീസ് എസ് ഐ സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
Discussion about this post