കൊച്ചി: മലയാള സിനിമ സെറ്റുകളിൽ നടിമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നുവെന്ന ഞെട്ടിക്കുള്ള വെളിപ്പെടുത്തലുമായി നടി രാധിക ശരത് കുമാർ. കാരവനിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തുന്നത്. നടിയുടെ ദൃശ്യങ്ങൾ പകർത്തി സിനിമ സെറ്റിലുള്ളവർ ഒരുമിച്ചിരുന്ന് കാണുന്നത് കണ്ടുവെന്നും രാധിക ശരത്കുമാർ പറഞ്ഞു.
നടിമാരുടെ ദൃശ്യങ്ങൾ മൊബൈൽ ഫോൾഡറുകളിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി. ഭയന്നുപോയ താൻ പിന്നീട് കാരവൻ ഉപയോഗിച്ചില്ലെന്നും ഹോട്ടൽ മുറിയിലെത്തിയാണ് വസ്ത്രങ്ങൾ മാറിയതെന്നും രാധിക പറഞ്ഞു.
എന്നാൽ, ഏത് സിനിമയുടെ സെറ്റിലാണ് മോശം അനുഭവമുണ്ടായതെന്ന് വെളിപ്പെടുത്താൻ രാധിക ശരത്കുമാർ തയാറായില്ല. 2017 മുതൽ 2024 വരെ നാല് മലയാള സിനിമകളിലാണ് രാധിക ശരത് കുമാർ അഭിനയിച്ചത്. മുൻനിര നായകൻമാർ അഭിനയിച്ച സിനിമകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
Discussion about this post