കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയിൽ എത്തി പരിശോധന നടത്തി.
മൈനാഗപ്പള്ളി സ്വദേശിയായ പതിനെട്ടുകാരിക്ക് കുറ്റിവയ്പ്പ് നൽകിയ നഴ്സിനെ ചുമതലകളിൽ നിന്ന് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടന്നാണ് നടപടി.
രണ്ട് ദിവസം മുമ്പ് ശ്വാസം മുട്ടൽ മാറുന്നതിനുള്ള കുത്തി വെയ്പ്പിന് ഡോക്ടര്‍ നിർദേശിച്ച കുറിപ്പുമായി എത്തിയ പെൺകുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റ് എത്തിയ ആളുടെ മരുന്ന് മാറി നൽകി എന്നാണ് പരാതി. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യുഡിവെെഎഫ് പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധിച്ചു.




































Discussion about this post