കൊച്ചി: പോലീസിലെ മുഴുവന്‍ വനിത പോലീസ് ഉദ്യോഗസ്ഥരുടെയും ജീവിതത്തെ സംശയ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ മുന്‍ ഐപിഎസ് ഓഫീസര്‍ ആര്. ശ്രീലേഖ നടത്തിയത് അതിരു കടന്നതാണെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജന.സെക്രട്ടറി സി.ആര് ബിജു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഒരു വനിത എസ്ഐയോട് ഒരു ഡിഐജി മോശമായി പെരുമാറിയതായി ശ്രീലേഖ പറഞ്ഞത്.
ഒരു ഡിഐജി അത്തരത്തില്‍ തന്റെ സഹപ്രവര്‍ത്തകയോടു മോശമായി പെരുമാറി എന്ന കാര്യം അറിഞ്ഞിട്ട് അതില്‍ മേലുദ്യോഗസ്ഥ എന്ന നിലയില്‍ എന്തു നടപടിയാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കില്‍ അതു മറച്ചുവച്ചു കുറ്റവാളിയെ സംരക്ഷിക്കുന്ന തീര്‍ത്തും നിരുത്തരവാദിത്വത്തോടെയുള്ള സര്‍വീസ് ജീവിതമായിരുന്നു തന്റേതെന്ന് അവര്‍ സ്വയം വിളിച്ചു പറയുകയല്ലേയെന്ന് അദ്ദേഹം ചോദിച്ചു.
Discussion about this post