കൊയിലാണ്ടി: 27 വർഷത്തെ സേവനത്തിന് ശേഷം ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. വി ജി പ്രശാന്ത് സർവീസിൽ നിന്ന് വിരമിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസിൽ രണ്ടു തവണ അംഗമായിരുന്ന അദ്ദേഹം നിലവിൽ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡായും സബ്ജക്റ്റ് എക്സ്പർട്ട് പാനലിൽ അംഗമായും പ്രവർത്തിക്കുന്നു. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റി കളിലും മലേഷ്യയിലെ സെയ്ൻ യൂണിവേഴ്സിറ്റിയിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഡോ. ശശി തരൂരിന്റെ രചനകളിലെ രാഷ്ട്ര സങ്കല്പം എന്ന വിഷയത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. കോളേജ് അധ്യാപകസംഘടനയായ കെ പി സി ടി എ യുടെ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, സർവ്വീസ് സെൽ കൺവീനർ, മുഖ പത്രമായ ടീച്ചേഴ്സ് വോയ്സ് ചീഫ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

കോളേജിന് അക്കാദമിക് രംഗത്തും കലാ സാംസ്കാരിക രംഗത്തും മികച്ച നേട്ടം കൈവരിക്കാൻ നേതൃ പരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി ശിഷ്യഗണങ്ങളുള്ള അദ്ദേഹം കൊയിലാണ്ടി പന്തലായനി സ്വദേശിയാണ്.

Discussion about this post