പാറ്റ്ന: കാലിത്തീറ്റ കുംഭകോണ കേസിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ചുവർഷത്തെ തടവ് ശിക്ഷ. 60 ലക്ഷം രൂപ പിഴയും അടയ്ക്കണം. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ ആറു സ്ത്രീകൾ ഉള്‍പ്പെടെ 24 പേരെ കോടതി വെറുതെ വിട്ടിരുന്നു.
Discussion about this post