വടകര : ഖുര്‍ആന്‍ സ്റ്റഡി സര്‍ക്കിള്‍ 25-ാം വാര്‍ഷികവും റമളാന്‍ പ്രഭാഷണവും, മജ്ലിസുന്നൂറും തൗബയും സംഘടിപ്പിച്ചു. മാര്‍ച്ച് 22,23,ശനി, ഞായര്‍ ദിവസങ്ങളിൽ ശാദി മഹലില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
എൻ പി അബ്ദുള്ള ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ഡയരക്ടര്‍ ഡോ. കെ എം അബ്ദുല്ലത്തീഫ് നദ് വി പ്രഭാഷണം നടത്തി. പര്‍ദ വേള്‍ഡ് ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.
അല്‍ ഹാഫിള് ഫൈസല്‍ മുസ്ലിയാര്, അസ്സന് കുട്ടി ഹാജി, എ പി മഹമൂദ് ഹാജി, ഹമീദ് ഹാജി കുന്നത്ത് പള്ളി, ഹിള് ര്‍ സൈനി, സ്വാദിഖ് ഹസനി, മജീദ് ഹാജി പുതുപ്പണം പ്രസംഗിച്ചു, ഖുര്‍ആന്‍ മനഃപാഠമാക്കിയ തറമക്കണ്ടി മുഹമ്മദ് അമലിനെ ആദരിച്ചു, ടി കെ അബ്ദുല്ലത്തീഫ് മുസ്ലിയാര് സ്വാഗതവും ജസീം നന്ദിയും പറഞ്ഞു
Discussion about this post