
കൊയിലാണ്ടി: വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ, ഹൃദയപൂർവ്വം എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ യുടെ ഭക്ഷണ വിതരണം ആയിരം ദിനങ്ങൾ പൂർത്തീകരിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടിതാലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമായി രാവിലെയും, രാത്രിയും നടത്തിവരുന്ന ഭക്ഷണവിതരണത്തിൻ്റെ 1000 ദിനങ്ങൾ പിന്നിട്ടു.


പൂർത്തികരണ ദിനത്തിൽ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ്, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി പി ബബീഷ് സംബന്ധിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതം പറഞ്ഞു.

ബ്ലോക്ക് കമ്മിറ്റി ട്രഷറർ പി വി അനുഷ,
ജോ. സെക്രട്ടറിമാരായ സി കെ ദിനൂപ്, സി ബിജോയ്, വൈസ് പ്രസിഡന്റ്മാരായ റിബിൻകൃഷ്ണ, ടി കെ പ്രദീപ് എന്നിവർ നേതൃത്വം നല്കി. കോവിഡിന്റെ ആരംഭത്തിൽ ഹോട്ടലുകളെല്ലാം അടച്ചിട്ടതോടെ രോഗികൾക്കും,

കൂട്ടിരിപ്പുകാർക്കും, സ്റ്റാഫുകൾക്കുമെല്ലാം ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ രണ്ട് നേരം ഭക്ഷണ വിതരണം ആരംഭിച്ചത്.

ബ്ലോക്കിലെ വിവിധ യൂനിറ്റുകളിൽ നിന്നായി നൂറുകണക്കിന് യുവതീ യുവാക്കളാണ് ഈ പദ്ധതിയുടെ ഭാഗമായി 1000 ദിവസം കൊണ്ട് ഭക്ഷണവിതരണത്തിനായി ആശുപത്രിയിൽ എത്തിയത്.

Discussion about this post