കൊയിലാണ്ടി: പി എഫ് ഐ നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടിയിലും ജപ്തി നോട്ടീസ്. തൃശ്ശൂർ പെരുമ്പിലാവ് അഥീന ഹൗസിൽ യാഹിയ കോയ തങ്ങളുടെ കൊയിലാണ്ടി ഡാലിയാ പ്ലാസയിൽ പ്രവർത്തിക്കുന്ന ഓഫീസാണ് ജപ്തി ചെയ്തത്. ഇയാൾക്ക് ഇവിടെ 50 ഓളം മുറികൾ ഉണ്ടായിരുന്നെങ്കിലും, എല്ലാ കടകളും വ്യാപാരികൾക്ക് സ്വന്തമായി നൽകിയിരിക്കുകയാണ്.
വടകര ആർ ആർ തഹസിൽദാരുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടി. എന്നാൽ ഇവിടുത്തെ കച്ചവടക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ജപ്തി നടപടികൾ കൊണ്ടുണ്ടാവില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും റവന്യൂ റിക്കവറി ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post