
കൊയിലാണ്ടി: സംസ്ഥാന കലോത്സവത്തിലെ മികച്ച നടിക്ക് ക്യു എഫ് എഫ് കെയുടെ സ്നേഹാദരം. ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലെ നാടക മത്സരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച നിള നൗഷാദിന് കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ സ്നേഹാദരം നൽകി.
ചലച്ചിത്ര കഥാകൃത്ത് അനീഷ് അഞ്ജലി ഉപഹാരസമർപ്പണം നിർവഹിച്ചു.

കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ക്യു എഫ് എഫ് കെ പ്രസിഡന്റ് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു.
നൗഷാദ് ഇബ്രാഹിം, വി കെ രവി, സാബു കീഴരിയൂർ, കെ പി മഹേഷ്, ആൻവിൻ, ഹരി ക്ലാപ്സ്, ശിവപ്രസാദ്, എസ് ആർ ഖാൻ, വിശ്വനാഥൻ മാസ്റ്റർ, ഭാസ്കരൻ വെറ്റിലപ്പാറ പ്രസംഗിച്ചു.
അഡ്വ. വി സത്യൻ സ്വാഗതവും ഷീജ രഘുനാഥ് നന്ദിയും പറഞ്ഞു.

Discussion about this post