പയ്യോളി: കുടുംബങ്ങളിൽ ഭീതി പരത്തുന്ന മയക്കുമരുന്ന് വിപത്തിനെതിരെ ഒന്നിക്കണമെന്ന് കെ എസ് കെ ടി യു പയ്യോളി ഏരിയ വനിതാ കൺവൻഷൻ. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി സി പുഷ്പ ഉദ്ഘാടനം ചെയ്തു.
പയ്യോളി എ കെ ജി മന്ദിരം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവൻഷനിൽ ലീന പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ഏരിയ വനിതാ സബ് കമ്മിറ്റി കൺവീനർ കെ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.
കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം പി ബാബുരാജ്, ഏരിയ സെക്രട്ടറി എൻ സി മുസ്തഫ, പ്രസിഡൻ്റ് ഒ രഘുനാഥ്, എൻ എം മിനി പ്രസംഗിച്ചു.
കെ സിന്ധു സ്വാഗതം പറഞ്ഞു.
പുതിയ സബ്കമ്മിറ്റി ഭാരവാഹികളായി എൻ എം മിനി (കൺവീനർ), ലീന പുതിയോട്ടിൽ, കെ സിന്ധു (ജോ. കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post