നിലമ്പൂർ: പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ വിവാദ നിർമ്മിതികൾ ഇന്ന് പൊളിക്കും. കക്കാടംപൊയിലിലെ ഭൂമിയിൽ നിർമ്മിച്ച തടയണയും റോപ് വേയുമാണ് ഇന്ന് പൊളിക്കുന്നത്. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിക്കുക. അനുമതിയില്ലാതെ നിർമ്മിച്ച തടയണ പൊളിച്ചു മാറ്റാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആറ് വർഷങ്ങൾക്ക് മുൻപാണ് ഇവിടെ വിവാദ നിർമ്മിതി നടന്നത്. തടയണയ്ക്ക് സമീപത്തുള്ള ആളുകളാണ് പരാതിയുമായി ആദ്യം രംഗത്ത് വന്നത്.
തടയണയ്ക്ക് കുറുകെ നിയമവിരുദ്ധമായി കെട്ടിയ റോപ് വെയും പൊളിച്ച് മാറ്റണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിൽ വീഴ്ച വരുത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്താനും ഉത്തരവിട്ടിരുന്നു.
Discussion about this post