പയ്യോളി: മൂരാട് പുതുപ്പണം കൈത്തറി നെയ്ത്ത് സഹകരണ സംഘം ഓഫീസിൽ മുൻ പ്രസിഡൻ്റ് പി ഗോപാലൻ്റെ ഛായാചിത്രം അനാഛാദനം നടന്നു.പത്ത് വർഷങ്ങളോളം സംഘത്തിൻ്റെ പ്രസിഡൻ്റ് പദവി അലങ്കരിക്കുകയും
ജില്ലയിലെ അറിയപ്പെടുന്ന സംഘവുമാക്കി മാറ്റിയ പി ഗോപാലൻ്റെ സ്മരണയ്ക്കായ് ഒരുക്കിയ ഛായാചിത്രം സി പി ഐ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു അനാഛാദനം ചെയ്തു.

സംഘം പ്രസിഡൻ്റ് ടി ബാലൻ അധ്യക്ഷത വഹിച്ചു. ടി അരവിന്ദാക്ഷൻ, എ വി ബാബു, പി ഷാജി, കെ രവീന്ദ്രൻ, എം കേളപ്പൻ, പി വി മനോജ്, സി സി ലക്ഷ്മി പ്രസംഗിച്ചു.
ചടങ്ങിൽ സംഘം ഡയറക്ടർ പി പി രാഗേഷ് സ്വാഗതവും ഡയറക്ടർ കെ രാജൻ നന്ദിയും പറഞ്ഞു.
ചിത്രം: സുരേന്ദ്രൻ പയ്യോളി


Discussion about this post