പയ്യോളി : പുതുലഹരിയിലേക്ക് എന്ന മുദ്രാവാക്യമുയർത്തി ലഹരിക്കെതിരെയുള്ള പ്രതിരോധബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ദീപശിഖ പ്രയാണത്തിന് പയ്യോളിയിൽ സ്വീകരണം നൽകി. നഗരസഭയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്തു വച്ച് നടന്ന സ്വീകരണ യോഗം
ചെയർമാൻ ഷഫീക് വടക്കയിൽ ഉദ്ഘാടനം ചെയ്തു. പി എം ഹരിദാസൻ അധ്യക്ഷത വഹിച്ചു. ടി പി പ്രജീഷ് കുമാർ സ്വാഗതം പറഞ്ഞു. ദീപശിഖ വാഹനം നാല് താലൂക്കുകളിലായി 13 നിയമസഭ മണ്ഡലങ്ങളും ജില്ലയിലെമുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തെരഞ്ഞെടുത്ത കോളേജുകളും , മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ,
പ്രധാനവിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങി 100 ലധികം കേന്ദ്രങ്ങളിലൂടെ ദീപശിഖ വാഹനം പ്രയാണം നടത്തുമെന്ന് സംഘാടകർ പറഞ്ഞു. 14 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ കെ അമൻ പാവങ്ങാട്, ലാസ്യ എസ് ചെങ്ങോട്ടു കാവ്, അർജുൻ തിക്കോടി, നീരജ് ശിവദാസ് കോഴിക്കോട് മെഡി: കോളേജ്, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവർ മുഴുവൻ സമയവുമുണ്ടാകും. പുതു ലഹരിക്ക് ഒരു വോട്ട് എന്ന പരിപാടിയിൽ നിരവധിപേർ വോട്ടുകൾ രേഖപ്പെടുത്തി.
Discussion about this post