മൂടാടി: പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം ഡോ. മിനി പ്രസാദ് ഉദ്ഘാടനം ചെയ്തു.

അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ മേഖലാ പ്രസിഡന്റ് ഹംസ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ ജോ. സെക്രട്ടറി ഗുലാബ് ജാൻ അവതരിപ്പിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ഡി ദീപപ്രസംഗിച്ചു. മേഖലാ സെക്രട്ടറി ചന്ദ്രൻ മുദ്ര സ്വാഗതവും, ഡോ. ആർ കെ സതീഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ഡോ. ആർ കെ സതീഷ് (പ്രസിഡൻ്റ്), റഫീഖ് പറോളി, സി പി ശ്രുതി (വൈസ് പ്രസിഡൻ്റുമാർ), ചന്ദ്രൻ മുദ്ര (സെക്രട്ടറി), പി കെ ശശി, ഭാഷാ മമ്മു (ജോ. സെക്രട്ടറിമാർ), ജയൻ മൂരാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Discussion about this post