കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം കെ മനോഹരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് പുരുഷൻ കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു.

മുതലക്കുളത്ത് സരോജ് ഭവനിൽ നടന്ന ചടങ്ങിൽ, ‘ദുരവസ്ഥ: വായനയിലെ സംഘർഷങ്ങൾ’ എന്ന വിഷയത്തിൽ കെ ഇ എൻ മുഖ്യപ്രഭാഷണം നടത്തി. സംഘടന റിപ്പോർട്ട് ഉത്തരമേഖല സെക്രട്ടറി ഡോ. ജിനേഷ് കുമാർ അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ഡോ. യു ഹേമന്ത് കുമാർ സ്വാഗതം പറഞ്ഞു.




































Discussion about this post