കോഴഞ്ചേരി : അവിശ്വസ പ്രമേയ വിഷയം കത്തി നിൽക്കുന്ന പുറമറ്റം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സൗമ്യ ജോബിയെ ഒരു സംഘം ആളുകൾ കയ്യേറ്റം ചെയ്തതായി പരാതി.

പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടഞ്ഞുവച്ച് ഉച്ചയ്ക്ക് ഒന്നിന് ആയിരുന്നു സംഭവം. സൗമ്യയുടെ വസ്ത്രം വലിച്ചുകീറി. ഇത് സംബന്ധിച്ച് പൊലീസിൽ സൗമ്യ പരാതി നൽകിയിട്ടുണ്ട്.

പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം ചെയ്യുന്ന സി പി എം ലെ വനിതകൾ അടക്കം കയ്യേറ്റം ചെയ്തു എന്നാണ് പരാതി.

ഉച്ചക്ക് ഒന്നിന് പോലിസ് വലയത്തിൽ പഞ്ചായത്ത് ഓഫീസിൽ എത്തിയ ഇവരെ അകത്ത് കടക്കാൻ സി പി എം പ്രവർത്തകർ അനുവദിച്ചില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ പോലിസ് ഇവരെ പ്രസിഡന്റിന്റെ ക്യാബിനിൻ എത്തിച്ചു. അര മണിക്കൂർ അവിടെ ചെലവഴിച്ച ശേഷം തിരികെ ഇറങ്ങുപ്പോഴാണ് സി പി എം ലോക്കൽ കമ്മറ്റി അംഗവും മഹിളാ അസോസിഷേൻ ഏര്യ ഭാരവാഹിയുമായ സോഫികയുടെ നേതൃത്വത്തിൽ 25 ലധികം വനിതാ പ്രവർത്തകർ ഇവരെ തടയാൻ ശ്രമിച്ചത്.

പിന്നീട് പോലിസ് തീർത്ത സുരക്ഷ വലയത്തിലൂടെയാണ് പ്രസിഡന്റ് മടങ്ങിയത്. അതേസമയം സംഭവത്തില്‍ നാല് സ്ത്രീകൾക്കെതിരെ കേസെടുത്തു.

സിപിഎം പ്രവർത്തക ശോഭിക, മറ്റ് കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാഹനം തല്ലി തകർത്തവർക്കെതിരെയും കേസെടുത്തു







































Discussion about this post